ന്യൂഡൽഹി: തന്റെ നിർബന്ധിത വിരമിക്കലുമായി ബന്ധപ്പെട്ട് മുൻ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ FIR രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ തെലങ്കാന ജുഡീഷ്യൽ ഓഫീസർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വ്യക്തിപരമായ പകപോക്കലിന്റെയും നിരാശയുടെയും ഭാഗമായാണ് ഹർജി സമർപ്പിക്കപ്പെട്ടതെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം നടപടികളെ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ......

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ( നടപ്പിലാക്കിയതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാലി ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
ഹർജി പരിഗണിക്കവേ, നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം നീക്കങ്ങൾക്കെതിരെ കോടതി ശക്തമായ ഭാഷയിൽ പ്രതികരിച്ചു:
രാഷ്ട്രീയ വിയോജിപ്പ് കുറ്റമല്ല: ഒരു നിയമത്തോടോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ ഉള്ള വിയോജിപ്പ് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
ഭരണഘടനാപരമായ ചോദ്യം: "പാർലമെന്റ് പാസാക്കുന്ന ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും, അത് ഒരു കുറ്റകൃത്യമാകുമോ?" എന്ന് കോടതി ചോദിച്ചു.
അഭിഭാഷകരുടെ ഉത്തരവാദിത്തം: ഇത്തരം അടിസ്ഥാനരഹിതമായ ഹർജികൾ നിയമവ്യവസ്ഥയോടുള്ള പൊതുജനവിശ്വാസം തകർക്കുമെന്നും, അഭിഭാഷകർ കൂടുതൽ ഉത്തരവാദിത്തബോധം കാണിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
പിഴ ഒഴിവാക്കി, പക്ഷേ നിബന്ധനകളോടെ
നേരത്തെ ഈ ഹർജി പരിഗണിച്ച രാജസ്ഥാൻ ഹൈക്കോടതി, ഇത് 'അനാവശ്യമായ' (frivolous) ഹർജിയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന് 50,000 രൂപ പിഴ ചുമത്തിയിരുന്നു. ......
കാസർകോട്: മതസൗഹാർദ്ദത്തിന്റെ ശക്തമായ സന്ദേശവുമായി തച്ചങ്ങാട് അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചാണ് ക്ഷേത്രം ഭാരവാഹികൾ മതസൗഹാർദ്ദത്തിന് പുത്തൻ മാതൃക തീർത്തത്. ......
ബൈക്ക് അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരമനയിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, അന്യസംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ......
വാഷിങ്ടൺ: അഫ്ഗാനിസ്താൻ–പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ശക്തമായ ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി 15 മണ്ഡലങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്ഥാനാർത്ഥി പട്ടിക യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം പാർട്ടി ഹൈക്കമാൻഡിനും കെ.പി.സി.സി.ക്കും കൈമാറി.
തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും മുൻഗണന നൽകണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ......
25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് റിപ്പോർട്ട്.
ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. ......
മാലിന്യത്തെ വെറും ചപ്പുകൂനകളായല്ല, മറിച്ച് പുതിയ കാലത്തെ വിലപിടിപ്പുള്ള വ്യവസായ അസംസ്കൃത വസ്തുവായാണ് സർക്കാർ കാണുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ......
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ജില്ലാ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന് (ഫെബ്രുവരി 28) വൈകീട്ട് അഞ്ച് മുതൽ എഴുവരെയും നാളെ (മാർച്ച് 1) രാവിലെ എട്ട് മുതൽ 11 വരെയും കൊച്ചി നഗര പരിധിയിൽ വാത്തുരുത്തി ജംഗ്ഷൻ മുതൽ ഹൈക്കോർട്ട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ (വില്ലിങ്ടൺ ഐലൻറ്, നേവൽ ബേസ്, തേവര, എം.ജി. റോഡ്, ബാനർജി റോഡ്', പാർക്ക് അവന്യൂ റോഡ്, ഷണ്മുഖ റോഡ് ഭാഗങ്ങളിൽ) ഗതാഗത നിയന്ത്രണവും ഡ്രോൺ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു.
വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ വഴി തിരിഞ്ഞ് പോകേണ്ടതാണ്
ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടയ്നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തോപ്പുപടി ബി.ഒ.റ്റി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. ......
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ഔദ്യോഗികമായി വിരമിച്ച അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി. ബിന്ദു രാമചന്ദ്രൻ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ഔദ്യോഗികമായി വിരമിച്ച സാർജെൻറ്റും സർവകലാശാല വൈസ് ചാൻസലറുടെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡുമായ ശ്രീ. ......